കേരള പി എസ് സി യുടെ മെല്ലെ പോക്കിലും പുത്തൻ പരിഷ്കാരങ്ങളിലും നഷ്ടമാവുന്നത് ലക്ഷോഭലക്ഷം ഉദ്യോഗാർഥികളുടെ സർക്കാർ ജോലി എന്ന സ്വപ്നമാണ്. 2019 ൽ നോട്ടിഫിക്കേഷൻ വന്ന LDC ,LGS തസ്തികകളുടെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയാനായിട്ടും സിവിൽ പോലീസ് ഓഫീസർ ,ഫയർമാൻ തസ്തികകളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞിട്ടും പുതിയ രണ്ട് ഘട്ട പരീക്ഷ പരിഷ്‌കാരം നടപ്പാക്കിയത് മൂലം പരീക്ഷകൾ നടത്താൻ വൈകുകയാണ് പി എസ് സി.
SSC / UPSC മാതൃക എന്ന പേരിട്ട് നടപ്പിലാക്കിയ രണ്ട് ഘട്ട ഇരട്ട പരീക്ഷ പരിഷ്‌ക്കാരമാണ് സർക്കാർ ജോലിയെന്ന സാധാരണക്കാരുടെ സ്വപ്നങ്ങൾക്ക് മേൽ വിലങ്ങ് തടിയാകുന്നത് നിലവിൽ ഒരു റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വർഷമാണ് അതായത് ഒരു പരീക്ഷ എഴുതി അതിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് മൂന്ന് വർഷം കഴിഞ്ഞാൽ മാത്രമേ അടുത്ത റാങ്ക്ലിസ്റ്റ് പ്രസിദ്ധികരിക്കുകയുള്ളു.. എന്നിരുന്നാലും അതിന് ശേഷവും വരുന്ന തസ്തികകളുടെ പരീക്ഷകൾ അറ്റൻഡ് ചെയ്യാൻ അവസരമുണ്ടായിരുന്നു എന്നാൽ രണ്ട് ഘട്ടം വരുകയും പ്രീലിമിനെറി പരീക്ഷകൾ 10,12,ഡിഗ്രി എന്നീ യോഗ്യതകൾക്ക് അനുസരിച്ച് ഏകീകരിച്ചപ്പോൾ പത്താം ക്ലാസ് പ്രീലിമിനെറി പരീക്ഷ പാസ്സായാൽ മാത്രമേ പത്താം ക്‌ളാസ്സ് യോഗ്യതയുള്ള പരീക്ഷകൾ എഴുതാൻ കഴുയുകയുള്ളു എന്ന സ്ഥിതി വന്നു , ഫലത്തിൽ പി എസ് സി യുടെ മെല്ലെ പോക്കും കൂടി ആകുമ്പോൾ ഒരു പരീക്ഷ കഴിഞ്ഞ് റാങ്ക് ലിസ്റ്റ് വന്ന് ആളെയെടുത്ത് അടുത്ത് പരീക്ഷ വരാൻ ഏകദേശം 4 വർഷം എടുക്കും അപ്പോൾ 21 വയസ്സുള്ള ഒരാൾക്ക് 36 വയസ്സിനുള്ളിൽ പരമാവധി 3 തവണ മാത്രമാണ് പരീക്ഷ എഴുതാൻ കഴിയുന്നത്.യൂണിഫോം തസ്തികകളുടെ സ്ഥിതി ഇതിലും കഷ്ടമാണ് 25 വയസ്സിനുള്ളിലിൽ ഒരു ഉദ്യോഗാർത്ഥിക്ക് ലഭിക്കാൻ പോകുന്ന പരമാവധി അവസരം ഒരു തവണ മാത്രമാവും പ്രായപരിധി കഴിയാൻ ആയവർക്ക് ഇനി ഒരു അവസരം ലഭിക്കാനും പോണില്ല.
ആരുടെ അവസരവും നഷ്ടമാവില്ല എന്ന് പി എസ് സി ചെയർമാൻ ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും അത് എങ്ങനെ എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല .പരിഷ്ക്കരണത്തിന് SSC/ UPSC മാതൃക എന്ന് പറയുമ്പോഴും അവർ വർഷാവർഷം പരീക്ഷകൾ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്ത് മാത്രം കണ്ടില്ലെന്ന് നടിക്കുകയാണ് കേരള പി എസ് സി. രണ്ട് ഘട്ട പരിഷ്ക്കരണത്തിൽ കാലോചിതമായ മാറ്റം നടന്നില്ലെങ്കിൽ സാധാരണക്കാരുടെ സർക്കാർ ജോലി എന്ന് സ്വപ്നം നിറം മങ്ങുമെന്ന് തീർച്ച.കേരളത്തിലെ യുവജനതയെ ബാധിക്കുന്ന വലിയ പ്രശ്നം ആയിട്ട് പോലും ആരും പ്രതികരിക്കുന്നില്ല എന്നത് അത്ഭുതം തന്നെ ഇത്രയും കാലതാമസം എടുക്കുമെന്നതിനാൽ പിൻവാതിൽ നിയമനങ്ങളും താത്കാലിക നിയമനങ്ങളും കൂട്ടാൻ കഴിയുമെന്നതിനാലാണ് ഒരു രാഷ്ട്രീയ പാർട്ടികളും പ്രതികരിക്കാത്തത്
ഇതിനെതിരെ സാധാരണക്കാരുടെ പ്രതിഷേധം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
